ലണ്ടന്‍: പശ്ചിമേഷ്യയിലെ ഭീകരസംഘടനയായ ഐ.എസ് ബോംബുകളുണ്ടാക്കുന്നത് യു.എസ് നിര്‍മിത വസ്തുക്കളുപയോഗിച്ചാണെന്ന് ലണ്ടന്‍ ആസ്ഥാനമായ പഠനകേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ട്. ഐ.എസിന്‍െറ ബോംബ് നിര്‍മാണശാലകളില്‍നിന്നും നിര്‍വീര്യമായ ബോംബുകളില്‍നിന്നും ശേഖരിച്ച വസ്തുക്കളുടെ പ്രഭവകേന്ദ്രം ഗവേഷകര്‍ അന്വേഷിച്ചു.
യു.എസ്, ജപ്പാന്‍, തുര്‍ക്കി, ബ്രസീല്‍, ചൈന തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍നിന്നാണ് ബോംബ് നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ഐ.എസിന് ലഭിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടത്തെി. സ്ഫോടകവസ്തുക്കളില്‍ ഉപയോഗിക്കുന്ന 700ഓളം ഘടകങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചു. വളമായി ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ആണ് പ്രധാനമായും ബോംബുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. നാടന്‍ ചേരുവകളും രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. നോക്കിയ 105 ആണ് ബോംബിന്‍െറ റിമോട്ട് കണ്‍ട്രോളറായി ഉപയോഗിക്കുന്നതെന്നും ഗവേഷകര്‍ കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.