ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ ട്രംപിനും സാന്‍ഡേഴ്‌സിനും വിജയം

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയ പോരാട്ടത്തില്‍ ന്യൂഹാംഷെയര്‍ പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാൾട് ട്രംപിനും ഡെമോക്രാറ്റിക് സ്ഥാനാർഥി ബെര്‍ണീ സാന്‍ഡേഴ്‌സിനും വിജയം. ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ പിന്തള്ളിയാണ് വെര്‍മോണ്ട് സെനറ്റര്‍ സാന്‍ഡേഴ്‌സ് വിജയിച്ചത്.

ട്രംപ് തീവ്ര വലതുപക്ഷത്തെ പ്രതിനിധീകരിക്കുമ്പോള്‍ സാന്‍ഡേഴ്‌സ് തീവ്ര ഇടതുപക്ഷത്തിന്റെ പ്രതിനിധിയാണ്. സാന്‍ഡേഴ്‌സിനു 58 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഹിലരിക്ക് 41 ശതമാനം മാത്രമാണ് ലഭിച്ചത്. - ഈ മാസം 23ന് നെവാഡയില്‍ നടക്കുന്ന പ്രൈമറിയിലും സാന്‍ഡേഴ്‌സ് ജയിച്ചാല്‍ അത് ഹിലരിക്ക് തടസ്സമാകും. സത്യസന്ധനും വിശ്വസിക്കാന്‍ കൊള്ളാവുന്നവനുമെന്ന പരിഗണനയാണ് വോട്ടര്‍മാര്‍ സാന്‍ഡേഴ്‌സിന് നല്‍കുന്നത്.  

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ രണ്ടു പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് മുന്നിലെത്തിയത്. അയോവ കോക്കസില്‍ പിന്നാക്കം പോയ ഇവരുടെ തിരിച്ചുവരവുകൂടിയാണ് ന്യൂഹാംഷയര്‍ പ്രൈമറിയില്‍ കണ്ടത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വന്ന അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനെക്കാള്‍ അഞ്ചു പോയന്‍റുകള്‍ക്ക് മുന്നിലായിരുന്നു ട്രംപ്. അയോവയില്‍ പാര്‍ട്ടിയുടെ 28 ശതമാനം അനുയായികള്‍ ട്രംപിനെ അനുകൂലിക്കുമ്പോള്‍ ടെഡ് ക്രൂസിന് 23 ശതമാനം പേരുടെ പിന്തുണയാണുള്ളത്.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന് പാര്‍ട്ടിയിലെ 45 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. എതിരാളിയായ ബെര്‍ണി സാന്‍ഡേഴ്സിന് 42 ശതമാനം പേരുടെ പിന്തുണയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.