സാന്‍റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. ചിലിയുടെ വടക്കു കിഴക്കന്‍ പ്രദേശമായ സാന്‍റിയാഗോയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
ഭൂചലന നിരീക്ഷണ കേന്ദ്രത്തിന്‍റെ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ് ചിലി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, റിക്ടര്‍സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് വന്‍ഭൂചലനങ്ങളാണ് ചിലിയിലുണ്ടായത്. 2010ല്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇവിടെ 500 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.