പാനമ പേപ്പേഴ്സ് രേഖകള്‍ മെയ് രണ്ടിന് പരസ്യമാക്കും

വാഷിങ്ടണ്‍: വിദേശ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തിയ വിവരങ്ങളടങ്ങിയ പാനമ രേഖകള്‍ മെയ് രണ്ടിന്  പരസ്യമാക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനികളുടെയും ഫൗണ്ടേഷനുകളുടെയും ട്രസ്റ്റുകളുടെയും രണ്ട് ലക്ഷം രഹസ്യ വിവരങ്ങളാണ് സംഘടനയുടെ പക്കല്‍ നിലവിലുള്ളതെന്നാണ്  ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസിറ്റ് (ഐ.സി.ഐ.ജെ) അറിയിച്ചിരിക്കുന്നത്.

 നേരത്തെ ഏപ്രിലില്‍ നികുതി വെട്ടിപ്പ് നടത്തിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളടങ്ങിയ പരിമിത രേഖകള്‍ പുറത്തുവന്നിരുന്നു. ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും ഐശ്വര്യറായ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും പുറത്തുവന്നത് വിവാദമായിരുന്നു. വരും ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും ഐ.സി.ഐ.ജെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.