എക്വഡോര്‍ ഭൂകമ്പം: മരണം 650 ആയി

കീറ്റോ: എക്വഡോറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 650 ആയി ഉയര്‍ന്നു. 12,500 പേര്‍ക്ക് പരിക്കേറ്റതായും 58 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 7000 കെട്ടിടങ്ങള്‍ തകര്‍ന്നു. രാജ്യം പ്രതിസന്ധിയിലാണെന്ന് പ്രസിഡന്‍റ് റാഫേല്‍ കൊറീയ പറഞ്ഞു. ഈ മാസം 16നായിരുന്നു ഭൂകമ്പം രാജ്യത്തെ നടുക്കിയത്. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനുശേഷം 700 തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതാണ് നാശനഷ്ടങ്ങള്‍ ഇരട്ടിപ്പിച്ചത്. ദുരന്തമേഖലയില്‍ 14,000ത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.