ചൈനയും റഷ്യയും സൈബര്‍ ഭീഷണി -യു.എസ്

വാഷിങ്ടണ്‍: റഷ്യയും ചൈനയും യു.എസിന്‍െറ സൈബര്‍ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നതായി യു. എസ് നാവിക അഡ്മിറല്‍ മൈക്കല്‍ റോജേഴ്സ്.  ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുപുറമെ അവ അട്ടിമറിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.  
ഇറാന്‍ സൈബര്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു.  യു.എസ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനിക ശേഷിയില്‍ ഈ മൂന്നു രാജ്യങ്ങളും യു.എസിന് പിറകിലാണെങ്കിലും സൈബര്‍ യുദ്ധത്തില്‍ യു.എസ്  പിന്നിലാണ്. ഈ വിടവ് നികത്തുന്നതിന് 2018 സെപ്റ്റംബറോടെ 133 സംഘങ്ങള്‍ യു.എസ് സൈബര്‍ കമാന്‍ഡിന് കീഴില്‍ തയാറാവും. ഇതില്‍ 100 സംഘങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കോണ്‍ഗ്രസിനെ അറിയിച്ചു. സൈബര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധ വേണമെന്നും ഇതിനായി യു. എസ് സൈന്യത്തില്‍ നിന്നു മാറ്റി സൈബര്‍ കമാന്‍ഡ് എന്ന സ്വതന്ത്ര വിഭാഗത്തിന് രൂപം നല്‍കണമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.