ഹിലരിയുടെ ഇ–മെയിലുകളില്‍ അന്വേഷണം നിര്‍ത്തിവെച്ചു

വാഷിങ്ടണ്‍: അതീവ സുരക്ഷാ പ്രാധാന്യമുള്ള വിവരങ്ങളടങ്ങിയ ഇ-മെയിലുകള്‍ അയക്കുന്നതിലെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന കേസില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തുന്ന ആഭ്യന്തര അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എഫ്ബിഐയുടെ നിര്‍ദേശമനുസരിച്ചാണ് അന്വേഷണം നിര്‍ത്തിവെച്ചത്.

സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ സ്വകാര്യ സര്‍വറുകള്‍ ഉപയോഗിച്ചുവെന്ന കേസില്‍ എഫ്.ബി.ഐ ഹിലരിക്കും അവരുടെ ഉദ്യോസ്ഥര്‍ക്കുമെതിരെ നടത്തുന്ന അന്വേഷണത്തിന്‍െറ പുരോഗതിക്ക് മറ്റൊരു കേസില്‍ നടക്കുന്ന അന്വേഷണം തടസ്സമാവുമെന്നാണ് എഫ്്ബി്ഐ ചൂണ്ടിക്കാണിച്ചത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള 22 സന്ദേശങ്ങള്‍ ഹിലരിയുടെ ഓഫിസില്‍നിന്നും പ്രത്യേകം അടയാളപ്പെടുത്താതെ അയച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് ജനുവരിയിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ആഭ്യന്തര അന്വേഷണം തുടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.