യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ദക്ഷിണചൈനാ കടലില്‍

വാഷിങ്ടണ്‍: ചൈനയുമായി പുതിയ പോര്‍മുഖം തുറന്ന ദക്ഷിണചൈനാ കടലില്‍ യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുടെ സാന്നിധ്യം. കഴിഞ്ഞദിവസം യുദ്ധക്കപ്പലായ യു.എസ്.എസ് ലാസന്‍ ദക്ഷിണചൈനാ കടലിലെ ചൈനീസ് കൃത്രിമദ്വീപിന് സമീപമത്തെി മടങ്ങിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യു.എസ്.എസ് തിയോഡര്‍ റൂസ്വെല്‍ട്ടില്‍ ആഷ് കാര്‍ട്ടറും മലേഷ്യന്‍ പ്രതിരോധമന്ത്രി ഹിശാമുദ്ദീന്‍ ഹുസൈനുമത്തെിയത്. വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുകൂടി പ്രാതിനിധ്യമുണ്ടെങ്കിലും ദക്ഷിണചൈനാ കടലിലേറെയും നിയന്ത്രിക്കുന്നത് ചൈനയാണ്. ഇത് ചോദ്യംചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.