വാഷിങ്ടണ്‍: കാലിഫോര്‍ണിയ വെടിവെപ്പുമായി ബന്ധപ്പെട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം പാകിസ്താനിലേക്കും. കേസിലെ പ്രതികളായ ദമ്പതികളില്‍ തഷ്ഫീന്‍ മാലികിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം പാകിസ്താനിലത്തെുന്നത്. അന്വേഷണത്തിന്‍െറ മേല്‍നോട്ടം എഫ്.ബി.ഐക്കാണ്.
പാകിസ്താനെ കൂടാതെ മറ്റു രാജ്യങ്ങള്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്ന് യു.എസ് അറ്റോണി ജനറല്‍ ലൊറേറ്റ ലിന്‍ജ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു. സൗദി അറേബ്യയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ലിന്‍ജ് വ്യക്തമാക്കി.
കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ളെന്നും അവര്‍ പറഞ്ഞു. പ്രതികള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടായിരുന്നോ എന്നും അന്വഷിക്കുന്നുണ്ട്. തഷ്ഫീന്‍ മാലിക് പാകിസ്താനിലെ തീവ്രവാദ ബന്ധമുള്ള മദ്റസയില്‍ പഠനം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മുള്‍ത്താനിലെ അല്‍ഹുദ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം നടത്തിയത്.
താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഈ സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ബഹാവുദ്ദീന്‍ സകരിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്ത് തഷ്ഫീന്‍ മദ്റസയില്‍ വന്നിരുന്നതായി സഹപാഠികളില്‍നിന്ന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍, രണ്ടു വര്‍ഷത്തെ കോഴ്സ് തഷ്ഫീന്‍ പൂര്‍ത്തിയാക്കിയില്ളെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നതിനായി 1994ലാണ് അല്‍ഹുദ മദ്റസ സ്ഥാപിച്ചത്.
സാന്‍ബര്‍ഡിനോയില്‍ ദമ്പതികള്‍ 14 പേരെ കൂട്ടക്കൊല ചെയ്ത സംഭവം തീവ്രവാദ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.