ആത്മഹത്യ തടയാന്‍ ഫേസ്ബുക്


വാഷിങ്ടണ്‍: പ്രതിസന്ധിഘട്ടത്തില്‍ ജീവന്‍ വെടിയുന്നവരെ തടയാന്‍ ഫേസ്ബുക്കും ഒരുങ്ങുന്നു. ജീവിതത്തിന്‍െറ ഗതിവിഗതികളുടെ പ്രതിഫലനമാകുന്ന ഫേസ്ബുക് പോസ്റ്റുകള്‍ പരിശോധിച്ച് ആത്മഹത്യാ പ്രവണത കാണിക്കുന്നവരെക്കുറിച്ചുള്ള വിവരം ശേഖരിക്കുകയാണ് ഫേസ്ബുക് ചെയ്യുക.
പോസ്റ്റുകളില്‍ ആത്മഹത്യയെക്കുറിച്ച് നേരിട്ടുള്ള സൂചനകള്‍ നല്‍കുന്നവരെക്കുറിച്ച് സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യാം. അപകടരമായ സാഹചര്യമാണെങ്കില്‍ സംസ്ഥാന ലോ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സിയെയും വിവരമറിയിക്കാം.
ആത്മഹത്യാ പ്രവണതയുള്ളവരെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഫേസ്ബുക് സഹായിക്കും. സമാനമായ അവസ്ഥയുള്ളവര്‍ എങ്ങനെ പ്രശ്നത്തെ മറികടന്നുവെന്ന വിവരങ്ങളും ഫേസ്ബുക് നല്‍കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.