കാലിഫോര്‍ണിയ വെടിവെപ്പ് തീവ്രവാദ ആക്രമണമെന്ന് പൊലീസ്

ന്യൂയോര്‍ക്: കാലിഫോര്‍ണിയയിലെ ഭിന്നശേഷി ആരോഗ്യകേന്ദ്രത്തിന്‍െറ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെയുണ്ടായ വെടിവെപ്പ് തീവ്രവാദ ആക്രമണമാണെന്ന് എഫ്.ബി.ഐ. ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദമ്പതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി വെടിയുണ്ടകളും  12 പൈപ്പ് ബോംബുകളും കണ്ടെടുത്തു. ഐ.എസുമായി ബന്ധം പുലര്‍ത്തിയിരുന്ന ദമ്പതികള്‍ അടുത്തിടെ പശ്ചിമേഷ്യയിലേക്ക് യാത്രചെയ്തതായും പൊലീസ് കണ്ടത്തെി.തുടര്‍ന്നാണ്  സംഭവം തീവ്രവാദ ആക്രമണമാകാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. റിസ്വാന്‍ ഐ.എസുമായി സാമൂഹിക മാധ്യമങ്ങള്‍ വഴിബന്ധം പുലര്‍ത്തിയിരുന്നതായി യു.എസ് ഇന്‍റലിജന്‍സ് ഓഫിസറുടെ വെളിപ്പെടുത്തലിനെ കുറിച്ചും അതേ കുറിച്ച് അന്വേഷണം തുടരുകയാണ്.

അതേസമയം ആക്രമണ കാരണത്തെക്കുറിച്ച് പൊലീസിന് ധാരണയിലത്തൊനായില്ല. പട്ടാളവേഷത്തില്‍ ആധുനിക തോക്കുമായത്തെിയ സയ്യിദ് റിസ്വാന്‍ ഫാറൂഖും തഷ്ഫീന്‍ മാലികും 75 തവണ വെടിയുതിര്‍ത്തു. ഇവര്‍ പിന്നീട് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍നിന്ന് 60 മൈല്‍ അകലെയുള്ള സാന്‍ ബര്‍നാഡിനോയിലെ ഇന്‍ലാന്‍ഡ് റീജനല്‍ സെന്‍ററില്‍ ബുധനാഴ്ച രാവിലെ 11 മണിക്കാണ് വെടിവെപ്പ് നടന്നത്.

അമേരിക്കയില്‍ നടക്കുന്ന വെടിവെപ്പ് പരമ്പരക്കു സമാനമായ സംഭവങ്ങള്‍ ലോകത്ത് മറ്റൊരിടത്തും നടക്കുന്നില്ല എന്ന് പ്രസിഡന്‍റ് ബറാക് ഒബാമ അറിയിച്ചു. വെടിവെപ്പില്‍ 2015ല്‍ മാത്രം 460 പേര്‍ കൊല്ലപ്പെട്ടു. 1314 പേര്‍ക്ക് പരിക്കേറ്റു.  കാലിഫോര്‍ണിയ വെടിവെപ്പിനു ശേഷം സി.ബി.സിയുമായുള്ള അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. ആയുധ വ്യാപാരികളുമായി ചേര്‍ന്ന് രാജ്യത്ത്  തോക്ക് നിയന്ത്രണ നിയമം നടപ്പാക്കുന്നത് എതിര്‍ക്കുന്ന ജനപ്രതിനിധികളെ ഒബാമ കുറ്റപ്പെടുത്തി. അധികാരമേറ്റ ശേഷം 15ാം തവണയാണ് ഈ നിയമത്തിന്‍െറ ആവശ്യകതയെക്കുറിച്ച് ഒബാമ പ്രസ്താവിക്കുന്നത്. പുതിയ സംഭവത്തില്‍ അഗാധ ദു$ഖം രേഖപ്പെടുത്തിയ ഒബാമ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.