ന്യൂയോർക്: യു.എസിലെ വെർമോൻറ് സ്റ്റേറ്റിെല ഗവർണർ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയനാവുകയാണ് 14കാരനായ സ്ഥാനാർഥി. എഥാൻ സോൻബോൺ എന്ന ‘കുട്ടി’യാണ് മുതിർന്നവരെ നേരിടാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇവിടെ പ്രായപരിധിയില്ല. നാലുവർഷം സ്റ്റേറ്റിൽ താമസിച്ചിരിക്കണമെന്നുമാത്രമാണ് നിബന്ധന. സോൻബോൺ കഴിഞ്ഞ 14വർഷവും കഴിഞ്ഞത് ഇവിടെ ആയതിനാൽ ഭരണഘടനാപരമായി അയോഗ്യതകളൊന്നുമില്ല.
സാമ്പത്തിക വളർച്ച, ആരോഗ്യ പരിഷ്കരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശരിയായ കാഴ്ചപ്പാടോടെയാണ് മത്സരിക്കുന്നതെന്ന് പറയുന്ന ഇൗ ഹൈസ്കൂൾ വിദ്യാർഥി, വെർമോൻറിൽ മാറ്റത്തിന് തുടക്കംകുറിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.