Posted On
date_range Updated On
date_range യു.എസിലെ മൗണ്ട് സിയോൺ സ്കൂളിൽ വെടിവെപ്പ്: ഒരു മരണം
ജോർജിയ: ടെക്സസിലുണ്ടായ വെടിവെപ്പിൽ പത്തുപേർ കൊല്ലപ്പെട്ടതിന് പിന്നാലെ യു.എസിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ്. ക്ലൈറ്റൻ കൗണ്ടിയിലെ മൗണ്ട് സിയോൺ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. നാൽപതുവയസുള്ള സ്ത്രീയാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
സ്കൂളിലെ ബിരുദ ദാന ചടങ്ങ് പൂർത്തിയായതിന് ശേഷം കാർ പാർക്കിങ്ങിലാണ് വെടിവെപ്പുണ്ടായത്. ടെക്സസിലുണ്ടായ വെടിവെപ്പ് നടന്ന് മണിക്കുറുകൾക്കിടെയാണ് സംഭവം. സാന്റ ഫെ ഹൈസ്കുളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെ
പെടുകയും 10പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.