ദകർ: അമദൗ ബാ സെനഗൽ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. പ്രസിഡന്റ് മാക്കി സാൽ ആണ് പ്രത്യേക ഉത്തരവിലൂടെ മുൻ ധനമന്ത്രിയായ അമദൗ ബായെ പ്രധാനമന്ത്രിയാക്കിയത്. ടെലിവിഷനിലൂടെ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ, വർധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കാനുള്ള ഉത്തരവാദിത്തം പുതിയ പ്രധാനമന്ത്രിക്കായിരിക്കുമെന്ന് സാൽ പറഞ്ഞു.
വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള 61കാരനായ ടാക്സേഷൻ സ്പെഷലിസ്റ്റായ അമദൗവിന്റെ നിയമനം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കരുത്താകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.