ടോക്കിയോ: സിംഗപ്പൂർ റെസ്റ്റോറന്റിലെ ഞണ്ട് വിഭവത്തിന്‍റെ വില കേട്ട് ഞെട്ടി ജാപ്പനീസ് വിനോദസഞ്ചാരികൾ. 680 ഡോളറാണ് വില ഇാടാക്കിയത്. അതായത് 56,503 രൂപ. വില കേട്ട വിനോദസഞ്ചാരികൾ പൊലീസിനെ വിളിക്കുകയും റെസ്റ്റോറന്റിൽ ബഹളം ഉണ്ടാക്കുകയും ചെയ്തു. അലാസ്‌കൻ കിംഗ് ക്രാബ് എന്ന ഞണ്ട് വിഭവത്തിനാണ് 680 ഡോളർ വിലയിട്ടത്.
താനും സുഹൃത്തുക്കളും റെസ്റ്റോറന്റിൽ നിന്ന് അലാസ്കൻ കിംഗ് ചില്ലി ക്രാബ് എന്ന വിഭവം ഓർഡർ ചെയ്തു. 20 ഡോളർ വിലയുള്ള ഒരു വിഭവമായിമായിരുന്നു വെയിറ്റർ കാണിച്ചതെന്നും എന്നാൽ വിഭവം എത്തിയപ്പോൾ അത് അവർക്ക് കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഉണ്ടായിരുന്നുവെന്നും വിനോദസഞ്ചാര സംഘത്തിലെ യുവതി പറയുന്നു. ഏകദേശം 3500 ഗ്രാം ഭാരമുള്ള വിഭവത്തിന് 680 ഡോളറാണ് വില ഈടാക്കിയതെന്നും യുവതി വിശദീകരിച്ചു.
വിഭവത്തിന്റെ വിലയെക്കുറിച്ച് നേരത്തെ അറിയിക്കാത്തതിനാൽ പൊലീസിനെ വിളിക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. അതേസമയം അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നാണ് ജീവനക്കാർ പ്രതികരിച്ചത്. സമാനമായ വിഭവം കഴിച്ചശേഷം ബിൽ അടച്ച മറ്റൊരു വ്യക്തിയുടെ രസീത് കാണിക്കുകയും ചെയ്തെന്ന് ജീവനക്കാർ വ്യക്തമാക്കി. നീണ്ട ചർച്ചക്ക് ശേഷം 78 ഡോളർ വിലക്കിഴിവ് നൽകിയെങ്കിലും ബിൽ അടക്കാൻ യുവതി തയ്യാറായില്ല. വിഭവം എത്തിയപ്പോൾ കൂട്ടത്തിലുള്ളവരെല്ലാം ഭക്ഷണത്തിനൊപ്പം സെൽഫി എടുത്തതായും റെസ്റ്റോറന്റ് ജീവനക്കാർ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.