പറക്കുന്നതിനിടെ വിമാനത്തിന്‍റെ ഡോർ തകർന്നു; അടിയന്തര ലാൻഡിങ്ങ് നടത്തി അലാസ്ക എയർലൈൻസ്

വാഷിംഗ്ടൺ: പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിന്‍റെ ഡോർ തകർന്ന് തെറിച്ച് പോയതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി അലസ്ക എയർലൈൻ ബോയിങ്ങ് 737 വിമാനം. ഡോർ ഇളകിത്തെറിച്ച് ഫോണും മറ്റു വസ്തുക്കളും പുറത്തേക്ക് വീഴുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോർ തകർന്ന് കാബിനിൽ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് വിമാനം പോർട്ട്ലാന്‍റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.

ഓൺലൈനിൽ ലഭ്യമായ ഫെഡറൽ ഏവിയേഷൻ അതോറിറ്റി(എഫ്.എ.എ) കണക്കുകൾ പ്രകാരം 2023 നവംബറിൽ എഫ്.എ.എ സാക്ഷ്യപ്പെടുത്തിയ അലസ്ക 1282 ബോയിങ്ങ 737-9 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കിയപ്പോൾ വിമാനത്തിൽ വലിയൊരു ദ്വാരം ശ്രദ്ധയിൽപ്പെടുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. 16,000 അടി മുകളിൽ എത്തിയപ്പോളാണ് ഡോർ തകർന്നത്. ഡോറിനരികിൽ ഇരുന്ന കുട്ടി സമ്മർദ്ദം മൂലം പുറത്തേക്ക് വലിഞ്ഞ് ഷർട്ട് കീറിപ്പോവുകയും, ഡോറരികിലുള്ള സീറ്റ് തകരുകയും, യാത്രക്കാരുടെ ഫോണുകൾ തെറിച്ച് പോവുകയും ചെയ്തു.

174 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കുകളില്ല.സമൂഹമാധ്യമയായ 'എക്സിൽ' പ്രചരിച്ച വീഡിയോയിൽ ഡോർ തകർന്നതിനെ തുടർന്നുണ്ടായ ദ്വാരം കൃത്യമായി കാണാം. തിരിച്ചിറങ്ങിയ വിമാനത്തിൽ യാത്രക്കാർ ഓക്സിജൻ മാസ്ക് ധരിച്ച് ശാന്തരായിരിക്കുന്നതും കാണാം.

ലോകത്ത് തന്നെ എറ്റവും പ്രശസ്തമായ വിമാനങ്ങളിൽ ഒന്നാണ് ബോയിങ്ങ് 737 മാക്സ്, എന്നാൽ സുരക്ഷാ പ്രശ്നങ്ങളും മറ്റു വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. 2018 ലും 2019 ലും ഇന്തോനേഷ്യയിലും എത്യോപ്യയിലുമായി നടന്ന അപകടത്തിൽ ആകെ 346 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.  

Tags:    
News Summary - Alaska Airlines's Boeing 737 aircraft's window blows out mid-air, makes emergency landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.