അനിശ്​ചിതത്വങ്ങൾക്കൊടുവിൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ ഇന്ത്യയിലേക്ക് വിമാനം​ പുറപ്പെട്ടു

കാബൂൾ: മണിക്കൂറുകൾ നീണ്ട അനിശ്​ചിതത്വത്തിനൊടുവിൽ അഫ്​ഗാനിസ്​താനിൽ നിന്ന്​ പുറപ്പെട്ട വിമാനം  ഇന്ത്യയിലേക്ക്​ പുറപ്പെട്ടു. 129 യാത്രക്കാരുമായി എയർ ഇന്ത്യയുടെ എയർബസ്​ എ 320 വിമാനമാണ്​ തലസ്ഥാനമായ കാബൂളിൽ നിന്ന്​ ഡൽഹിയിലേക്കാണ്​​ പുറപ്പെട്ടത്​. രാത്രിയോടെ വിമാനം ഡൽഹിയിലെത്തും.

ഞായറാഴ്ച ഉച്ചക്ക്​ 12.43ന്​ ഡൽഹിയിൽ നിന്ന്​ ​പുറപ്പെട്ട വിമാനം രണ്ട്​ മണിക്കൂർ വൈകിയാണ്​ കാബൂളിൽ ഇറങ്ങിയത്​.  40 പേരുമായാണ്​​ വിമാനം കാബൂളിലേക്ക്​  വന്നത്​​. 162 യാത്രക്കാരുമായി മടങ്ങുമെന്നാണ്​ അധികൃതർ അറിയിച്ചിരുന്നതെങ്കിലും 129 യാത്രക്കാരാണ്​ നിലവിൽ വിമാനത്തിലുള്ളത്​.

ലാൻഡിങ്ങിന്​ ക്ലിയറൻസ്​ ലഭിക്കാത്തതിനെ തുടർന്നാണ്​ എയർ ഇന്ത്യ വിമാനം   കാബൂളിൽ ഇറങ്ങാൻ വൈകിയതെന്നാണ്​ സൂചന. ഇതേ സമയം തന്നെ എമിറേറ്റ്​സ്​ വിമാനത്തിനും ലാൻഡിങ്ങിന്​ ക്ലിയറൻസ്​ ലഭിച്ചിരുന്നില്ല. റൺവേയിൽ മറ്റൊരു വിമാനമുണ്ടായതാണ്​ പ്രശ്​നത്തിന്​ കാരണമെന്ന്​ പറയുന്നു.

പിന്നീട്​ വിമാനം സുരക്ഷിതമായി ലാൻഡ്​ ചെയ്​തുവെന്ന്​ സർക്കാർ അറിയിച്ചു. അഫ്​ഗാനിസ്​താനുമായുണ്ടാക്കിയ എയർ ബബിൾ കരാർ പ്രകാരമാണ്​ എയർ ഇന്ത്യ കാബൂളിലേക്ക്​ സർവീസ്​ നടത്തുന്നത്​. അതേസമയം, അഫ്​ഗാനിസ്​താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിന്​ പൂർണ്ണ സഹകരണമുണ്ടാവുമെന്ന്​ എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടനയും അറിയിച്ചു. നിലവിൽ എയർ ഇന്ത്യ മാത്രമാണ്​ കാബൂളിലേക്ക് ഇന്ത്യയിൽ നിന്നും​ സർവീസ്​ നടത്തുന്നത്​.

Tags:    
News Summary - Air India Flight Takes Off From Kabul, to Reach Delhi Tonight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.