കാർഷിക പരിശീലനം: 1000 പാക് വിദ്യാർഥികൾ ചൈനയിലേക്ക്

ഇസ്‍ലാമാബാദ്: രാജ്യത്തെ 1,000 വിദ്യാർഥികളെ കാർഷിക മേഖലയിലെ നൂതന പരിശീലനത്തിന് ചൈനയിലേക്ക് അയക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. കാർഷിക മേഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിളവുണ്ടാക്കി കയറ്റുമതി വർധിപ്പിക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുദിവസത്തെ ചൈനീസ് പര്യടനത്തിന്റെ അവസാന ദിവസം സിയാൻ നഗരത്തിലെ യാങ്‌ലിങ് കാർഷിക പ്രദർശന കേന്ദ്രം സന്ദർശിച്ചപ്പോഴാണ് ഷഹ്ബാസ് ശരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദർശന വേളയിൽ ഷഹ്ബാസ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Agricultural training: 1000 Pakistani students to China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.