ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികൾ റഫയിലെ അൽ-നജ്ജാർ ആശുപത്രിയിൽ [ഫോട്ടോ: അനഡോലു]

വെടിനിർത്തൽ ചർച്ച: അടുത്തയാഴ്ച പുനരാരംഭിക്കും

ഗസ്സ: ഗസ്സയിലെ വെടിനിർത്തൽ, ബന്ദിമോചന ചർച്ച അടുത്തയാഴ്ച പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബർണീ, യു.എസ് ചാരസംഘടനയായ സി.ഐ.എ മേധാവി വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി എന്നിവർ പാരിസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി ഇസ്രായേലി മാധ്യമമായ വല്ല ന്യൂസ് റിപ്പോർട്ട് ചെയ്തു.

നേരത്തേതുപോലെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ തന്നെയാണ് ചർച്ച നടത്തുക. അമേരിക്കയും നിർണായക പങ്കുവഹിക്കും. ഈ മാസം തുടക്കത്തിൽ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

Tags:    
News Summary - After Mossad chief’s trip, Israeli official says hostage talks to resume next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.