മു​ഗാ​ബെ​യി​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി സിം​ബാ​ബ്​​വെ

ഹ​രാ​രെ: നാ​ലു​പ​തി​റ്റാ​ണ്ടോ​ളം രാ​ജ്യം ഭ​രി​ച്ച റോ​ബ​ർ​ട്ട്​ മു​ഗാ​ബെ മ​ത്സ​ര​രം​ഗ​ത്തി​ല്ലാ​ത്ത ആ​ദ്യ  തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ സിം​ബാ​ബ്​​വെ ജ​ന​ത വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. 23 സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ​വ​ർ​ഷം മു​ഗാ​ബെ പു​റ​ത്താ​യ​ശേ​ഷം പ്ര​സി​ഡ​ൻ​റാ​യ എ​മ്മേ​ഴ്​​സ​ൺ നം​ഗാ​ഗ്വ​യും പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യാ​യ നെ​ൽ​സ​ൺ ചാ​മി​സ​യു​മാ​ണ് പ്ര​ധാ​ന മ​ത്സ​രാ​ർ​ഥി​ക​ൾ. 50 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ർ​മാ​രാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്​​ച​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക. ഒ​രു സ്​​ഥാ​നാ​ർ​ഥി​യും 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട്​ നേ​ടി​യി​ല്ലെ​ങ്കി​ൽ സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന്​ ആ​ദ്യ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ ത​മ്മി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും.​1980ൽ ​സ്വ​ത​ന്ത്ര​മാ​യ സിം​ബാ​ബ്​​വെ​യെ നാ​ലു പ​തി​റ്റാ​ണ്ടോ​ളം ഭ​രി​ച്ച മു​ഗാ​ബെ സ്വ​ന്തം പാ​ർ​ട്ടി​യോ​ട്​ പി​ണ​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. 

പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​യാ​യ നം​ഗാ​ഗ്വ​യെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Zimbabwe votes in first post-Mugabe poll but opposition cries foul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.