സുഡാനിൽ മുൻ സർക്കാറി​െൻറ കാലത്തെ നിയമം റദ്ദാക്കി; ബഷീറി​െൻറ പാർട്ടി പിരിച്ചുവിട്ടു

ഖർത്തൂം: സുഡാനിൽ മുൻ പ്രസിഡൻറ്​ ഉമർ അൽ ബഷീറി​​െൻറ കാലത്ത്​ നിലനിന്നിരുന്ന നിയമങ്ങൾ റദ്ദാക്കാൻ താൽക്കാലിക ഭര ണകൂടത്തി​​െൻറ അംഗീകാരം. അതോടൊപ്പം ബഷീറി​​െൻറ രാഷ്​ട്രീയ പാർട്ടി പിരിച്ചുവിടാനും സ്വത്തുക്കൾ കണ്ടുകെട്ടാന ും അനുമതി നൽകി. ബഷീറി​​െൻറ രാജിയാവശ്യപ്പെട്ട്​ പ്രക്ഷോഭം നടത്തിയവരുടെ പ്രധാന ആവശ്യമായിരുന്നു ഇത്​.

സുഡാൻ പരമാധികാര കൗൺസിലും മന്ത്രിസഭയും ചേർന്നാണ്​ തീരുമാനമെടുത്തത്​. പൊതുസ്​ഥലങ്ങളിൽ സ്​ത്രീകൾക്ക്​ പ്രത്യേക ഡ്രസ്​കോഡ്​ ഏർപ്പെടുത്തിയ നിയമമാണ്​ എടുത്തുകളഞ്ഞത്​. 30 വർഷം ഭരിച്ച ബഷീറിനെ കഴിഞ്ഞ ഏപ്രിലിൽ പുറത്താക്കിയശേഷം സൈനിക, സിവിലിയൻ അംഗങ്ങൾ ചേർന്ന കൗൺസിലാണ്​ സുഡാൻ ഭരിക്കുന്നത്​. സിവിലിയൻ കൗൺസിൽ നേതൃത്വം നൽകുന്ന സർക്കാ​റിനെ​ നയിക്കുന്നത്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്​ ആണ്​. സുഡാൻ ജനതയുടെ അന്തസ്സ്​ കാത്തുസൂക്ഷിക്കാനാണ്​ നിയമം റദ്ദാക്കിയതെന്നും പ്രതികാര നടപടിയല്ലെന്നും അ​ദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

എന്നാൽ പുതിയ ഭരണസമിതിയെ നിയമവിരുദ്ധമായി കാണുന്ന ബഷീറി​​െൻറ നാഷനൽ കോൺഗ്രസ്​ പാർട്ടി തീരുമാനത്തെ എതിർത്തു. രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ്​ പാർട്ടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതെന്നും ആരോപണമുയർന്നു. പ്രതിസന്ധി തടയാൻ സർക്കാറിനു മുന്നിൽ മറ്റു​മാർഗങ്ങളില്ലെന്നാണ്​ ഇതു സൂചിപ്പിക്കുന്നതെന്നും പാർട്ടിഅംഗങ്ങൾ കുറ്റപ്പെടുത്തി. 10 വർഷത്തേക്ക്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും പാർട്ടിക്ക്​ വിലക്കേർപ്പെടുത്തി. രാജ്യത്ത്​ കഴിഞ്ഞ സെപ്​റ്റംബറിലാണ്​ പ്രക്ഷോഭകരും ട്രാൻസിഷനൽ സൈനിക കൗൺസിലും തമ്മിൽ അധികാരം പങ്കുവെക്കാൻ കരാറിലെത്തിയത്​.


Tags:    
News Summary - Sudan approves new law 'dismantling' Omar al-Bashir's regime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.