സുഡാനിൽ പ്രതിഷേധക്കാർക്കുനേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ പ്രക്ഷോഭകർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. സൈനിക ഹെഡ്ക്വാർട്ടേഴ്സിന് പുറത്തെ നൈൽ സ്ട്രീറ്റ് പൂർണ്ണമായി അടച്ചിടാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രദേശത്ത് തടിച്ചുകൂടിയിരുന്നത്. ഇവരെ തുരത്താൻ എല്ലാ വശങ്ങളിലൂടെയും വളഞ്ഞ സൈന്യം പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്.

മൂന്ന് പതിറ്റാണ്ട് സുഡാൻ ഭരിച്ച പ്രസിഡൻറ് ഒമർ അൽ ബഷീറിനെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പട്ടാളം പുറത്താക്കുകയും അധികാരമേറ്റെടുക്കുകയുമായിരുന്നു. തുടർന്ന് ജനകീയ ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് സേനാ ഹെഡ്ക്വാർട്ടേഴ്സിന് മുമ്പിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്.

പ്രക്ഷോഭത്തിൻെറ പ്രധാന കേന്ദ്രമായി മാറിയ സൈനിക ഹെഡ്ക്വാർട്ടേഴ്സിന് മുന്നിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുമെന്ന് കഴിഞ്ഞാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കിടെ ഗർഭിണി അടക്കം മൂന്ന് പ്രതിഷേധക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Tags:    
News Summary - Shots fired at Sudan protesters world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.