അബുജ: നൈജീരിയൻ മുൻ പ്രസിഡൻറായിരുന്ന ഷെഹു ഷഗാരി അന്തരിച്ചു. 93 വയസ്സായിരുന്നു. അബു ജയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. നിര്യാണത്തിൽ പ്രസിഡൻറ് മുഹമ്മദ് ബുഹാരി അനുശോചിച്ചു.
1983ൽ അന്നത്തെ സൈനിക ജനറലായിരുന്ന ബുഹാരിയാണ് ഷഗാരിയെ അധികാരത്തിൽനിന്ന് പുറത്താക്കിയത്. 1979ലാണ് ഇദ്ദേഹം നൈജീരിയന്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. 1979നും 1983നും ഇടയിലാണ് നാഷനൽ പാർട്ടി ഓഫ് നൈജീരിയയുടെ പ്രതിനിധിയായി ഭരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.