ലാഗോസ്: ൈനജീരിയയിൽ മൂന്നുനില സ്കൂൾ കെട്ടിടം തകർന്നുവീണ് 100ലേറെ കുട്ടികൾ കുടുങ ്ങിയതായി ആശങ്ക. തലസ്ഥാന നഗരമായ ലാഗോസിലാണ് രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ 10 മ ണിയോടെ വിദ്യാർഥികൾ അകത്തുണ്ടായിരിക്കെ കെട്ടിടം നിലംപൊത്തുകയായിരുന്നു.
40ലേറെ കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 100ലേറെ പേർ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ 10 ഒാളം പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. അഴിമതി വ്യാപകമായ രാജ്യത്ത് സമാന ദുരന്തങ്ങൾ പതിവാണ്.
കെട്ടിട നിർമാണമുൾപ്പെടെ അടിസ്ഥാന മേഖലയിൽ നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗപ്പെടുത്തുന്നതാണ് പ്രധാന കാരണം. 2016ൽ ദക്ഷിണ ൈനജീരിയയിൽ ക്രിസ്ത്യൻ ദേവാലയ കെട്ടിടം തകർന്ന് 100ലേറെ പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.