ജൊഹാനസ്ബർഗ്: മൂന്നു വർഷത്തോളമായി സിറിയയിൽ തടവിലായിരുന്ന ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകൻ മോചിതനായി. 2 017 ജനുവരി പത്തിന് സിറിയയിലെ ദർക്കൂഷിൽ വെച്ച് ഐ.എസിെൻറ ഭാഗമായ ഒരുസംഘം പിടികൂടിയ ഷിറാസ് മുഹമ്മദാണ് ദക്ഷിണാഫ്രിക്കയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായ ഷിറാസ് സിറിയൻ ജനതയുടെ ദുരിതങ്ങൾ പുറംലോകത്തെത്തിക്കുന്നതിനായാണ് യാത്ര തിരിച്ചത്.
‘ഗിഫ്റ്റ് ഓഫ് ദ ഗിവേർസ്’ എന്ന ജീവകാരുണ്യ സംഘടനക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മൂന്നാഴ്ച മുമ്പ് ബന്ദികളാക്കിയവരിൽനിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഷിറാസ് മുഹമ്മദ് മാധ്യമങ്ങളെ അഭിമുഖീകരിക്കാവുന്ന അവസ്ഥയിലല്ല ഇപ്പോഴെന്ന് കുടുംബം അറിയിച്ചു. അധികം വൈകാതെ മാധ്യമങ്ങളെ വിവരം അറിയിക്കുമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ചുരുങ്ങിയത് 134 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.