ഈജിപ്ത് മന്ത്രിസഭ പുന:സംഘടിപ്പിച്ചു; ചരിത്രത്തിലാദ്യമായി വനിത ഗവര്‍ണര്‍

കൈറോ: ചരിത്രത്തിലാദ്യമായി വനിത ഗവര്‍ണറെ ഉള്‍പ്പെടുത്തി ഈജിപ്തില്‍ മന്ത്രിസഭ പുന$സംഘടിപ്പിച്ചു. പുതുതായി ഒമ്പതു മന്ത്രിമാരും അഞ്ച് ഗവര്‍ണര്‍മാരും ചുമതലയേറ്റു. അഗ്രിക്കള്‍ച്ചര്‍, പാര്‍ലമെന്‍ററികാര്യ വകുപ്പ്, ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ കോഓപറേഷന്‍, വ്യാപാരം, പ്രാദേശിക വികസനം, ആസൂത്രണം, വിദ്യാഭ്യാസം, ഗതാഗതം എന്നീ വകുപ്പുകളിലാണ് മന്ത്രിമാര്‍ ചുമതലയേറ്റത്. നാദിയ സാലിഹിനെയാണ് പ്രസിഡന്‍റ് അബ്ദുല്‍ ഫത്തഹ് അല്‍സിസി വനിത ഗവര്‍ണറായി നിയമിച്ചത്.

 

Tags:    
News Summary - Egypt appoints first female governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.