ഫെലിക്​സ്​ ഷിസേകദിയുടെ വിജയം കോംഗോ കോടതി ശരിവെച്ചു

കിൻഷാസ: എതിരാളിയുടെ ഹരജി തള്ളിയ കോംഗോ ഭരണഘടന കോടതി ഫെലിക്​സ്​ ഷി​േസകേദിയെ പ്രസിഡൻറായി പ്രഖ്യാപിച്ചു. ചൊ വ്വാഴ്​ച അദ്ദേഹം പ്രസിഡൻറായി അധികാരമേൽക്കും. മുൻ പ്രതിപക്ഷ നേതാവ്​ എത്തിന്നെയുടെ മകനാണ്​ ഷിസേകദി.

ഡിസംബർ 3 0ന്​ നടന്ന തെരഞ്ഞെടുപ്പിൽ ഷിസേകദി മുന്നിലെത്തിയിരുന്നെങ്കിലും രാജ്യത്തെ സംഘർഷസാധ്യത മുന്നിൽ കണ്ട്​ അന്തിമഫലം പുറത്തുവിടുന്നത്​ വൈകിപ്പിക്കണമെന്ന്​ ആഫ്രിക്കൻ യൂനിയൻ കോംഗോയോട്​ ആവശ്യപ്പെടുകയായിരുന്നു. ക്രമക്കേടു നടന്നെന്നാരോപിച്ച്​ വീണ്ടും വോ​െട്ടണ്ണണമെന്നാവശ്യപ്പെട്ടാണ്​ എതിർസ്​ഥാനാർഥിയായ മാർട്ടിൻ ഫയാലു കോടതിയെ സമീപിച്ചത്​. നേരിയ ശതമാനം വോട്ടുകൾക്കാണ്​ ഫയാലു രണ്ടാം സ്​ഥാനത്തായത്​.

ഫയാലുവി​​​െൻറ അവകാശവാദം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നുപറഞ്ഞാണ്​ കോടതി ഹരജി തള്ളിയത്​. സ്​ഥാനമൊഴിയുന്ന പ്രസിഡൻറ്​ ജോസഫ്​ കപില പിന്തുണച്ച സ്​ഥാനാർഥിക്ക്​ മൂന്നാംസ്​ഥനമാണ്​ ലഭിച്ചത്​.

Tags:    
News Summary - court confirms Felix Tshisekedi winner of presidential election-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.