കെയ്റോ: ഇന്നലെ കാണാതായ ഈജിപ്ഷ്യന്‍ വിമാനം മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നതായി സംശയം. ഈജിപ്തിന്‍െറ തീര പ്രദേശത്ത് നിന്നും 280 കിലോ മീറ്റര്‍ മാറി മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള വിമാനത്തിന്‍െറ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു.
69 പേരുമായി പാരീസില്‍ നിന്ന് കെയ്റോയിലേക്കുള്ള യാത്രക്കിടെയാണ് ഈജിപ്ത് എയറിന്‍െറ വിമാനം എം.എസ് 804 കാണാതായത്. 26 വിദേശികളടക്കം 66 യാതക്ക്രാരുമായി പറന്ന വിമാനമാണ് ആകാശപ്പരപ്പിലേക്ക് പ്രവേശിച്ച ഉടനെ അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നതായി ഫ്രാന്‍സ് പ്രസിഡണ്ട് ഫ്രാങ്സ്വ ഓലന്‍ഡ് സ്്ഥിരീകരിച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ ഭീകര ആക്രമണമെന്ന ആരോപണവുമായി ഈജിപ്ത് രംഗത്തത്തെിയിരുന്നു. ഈജിപതിന് പുറമേ ഭീകരാക്രമണമെന്ന നിലപാടിലാണ് റഷ്യയും. 2015 ജനുവരിയിലും നവംബറിലും ഭീകരാക്രമണമുണ്ടായ ഫ്രാന്‍സില്‍ നിന്നായിരുന്നു വിമാനം പുറപ്പെട്ടത്. ഈ ഭീകരാക്രമണത്തിന് ശേഷം വിമവനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാം അല്‍ ഷെയ്ക്കില്‍ നിന്ന് പുറപ്പെട്ട റഷ്യന്‍ വിമാനവും സിനായില്‍ തകര്‍ന്ന് 224 പേര്‍ മരിച്ചിരുന്നു. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് വിമാനം തകര്‍ന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.