കെനിയയിൽ 105 ടൺ ആനക്കൊമ്പ് തീയിട്ട് നശിപ്പിച്ചു

 

നെയ്‌റോബി: കെനിയയിൽ വേട്ടക്കാരില്‍ നിന്ന് പിടിച്ചെടുത്ത 105 ടണ്‍ ആനക്കൊമ്പ് കത്തിച്ചു. ദേശീയപാര്‍ക്കില്‍ പ്രത്യേകം തയ്യാറാക്കിയ 11 ചിതകളിലാണ് ഇവ കത്തിച്ചത്. കെനിയ പ്രസിഡണ്ട് ഉഹ്രു കെനിയാട്ട ആദ്യ ചിതക്ക് തീകൊളുത്തി. ആനയെ സംരക്ഷിക്കുന്നതിന് തങ്ങൾ പ്രതിജ്ഞബദ്ധരാണ് എന്ന് തെളിയിക്കുകയാണ് ഈ നടപടിയിലൂടെയെന്ന് ഉഹ്രു കെനിയാട്ട എന്ന് പ്രസ്താവിച്ചു.

കെനിയയിലെ ഏറ്റവും വലിയ ആനക്കൊമ്പ് നശീകരണമായിരുന്നു വെള്ളിയാഴ്ച നടന്നത്. 6,700 ആനകളുടെ കൊമ്പുകളും അലങ്കാര വസ്തുക്കളുമാണ് നശിപ്പിക്കപ്പെട്ടത്. ഇതോടൊപ്പം 1.35 ടണ്‍ കണ്ടാമൃഗക്കൊമ്പുകളും നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഇവ കത്തിതീരാൻ ദിവസങ്ങൾ എടുത്തേക്കും.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആനവേട്ടയും ആനക്കൊമ്പ് വിൽപനയും പൂര്‍ണമായി നിരോധിക്കണമെന്നും കെനിയാട്ട ആവശ്യപ്പെട്ടു. ആനകളില്ലാതെ ആഫ്രിക്കക്കാര്‍ ആഫ്രിക്കക്കാരാകില്ല. ആഫ്രിക്കയുടെ സംസ്കാരിക പൈതൃകമാണ് ആനകളെന്നും അവ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കെനിയാട്ട പറഞ്ഞു.

ആഫ്രിക്കയില്‍ വര്‍ഷംതോറും 30,000 ആനകളെ കൊമ്പിനായി വേട്ടയാടുന്നതായാണ് കണക്ക്. ഏഷ്യയിലെ ആനക്കൊമ്പ് ശിൽപനിര്‍മാണ മേഖലയിലേക്കാണ് ഇവ എത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.