ദക്ഷിണ സുഡാനിൽ സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം പരാജയം

നൈറോബി: ദക്ഷിണ സുഡാനിൽ അന്താരാഷ്ട്ര സമിതി നിർണയിച്ച സമയപരിധിക്കകം സർക്കാർ രൂപവത്കരിക്കാനുള്ള നീക്കം വിമതരുടെ പ്രതിഷേധത്തെ തുടർന്ന് പരാജയപ്പെട്ടു. രാജ്യത്തുള്ള 10 സംസ്ഥാനങ്ങൾക്കു പുറമെ 18 പുതിയ സംസ്ഥാനങ്ങൾകൂടി രൂപവത്കരിക്കാനുള്ള പ്രസിഡൻറ് സൽവ കീറിെൻറ തീരുമാനത്തിനെതിരെ വിമതർ പ്രതിഷേധിച്ചതോടെയാണ് സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായത്. വെള്ളിയാഴ്ചയായിരുന്നു സർക്കാർ രൂപവത്കരണത്തിന് അന്താരാഷ്ട്ര സമിതി നിശ്ചയിച്ച  അവസാന ദിനം. 2013 ഡിസംബറിൽ വൈസ് പ്രസിഡൻറ് റൈക് മചാർ തനിക്കെതിരെ അട്ടിമറിശ്രമം നടത്തിയെന്ന് സൽവ കീർ ആരോപിച്ചതിന് പിന്നാലെയാണ് 2011ൽ രൂപവത്കൃതമായ രാജ്യം വീണ്ടും സംഘർഷഭരിതമായത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.