ട്രംപിന്‍െറ പരാമര്‍ശം തീവ്രവാദികൾ പ്രചാരണായുധമാക്കുന്നതായി റിപ്പോര്‍ട്ട്

മൊഗാദിശു: റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ മുസ്ലിംവിരുദ്ധ പരാമര്‍ശം സൊമാലിയയിലെ അശ്ശബാബ് തീവ്രവാദസംഘം പ്രചാരണായുധമാക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കരുതെന്ന ട്രംപിന്‍െറ വിവാദ പ്രസ്താവനയടങ്ങിയ 52 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത്.
‘ഇന്നലെ അമേരിക്ക അടിമത്തത്തിന്‍െറ രാജ്യമായിരുന്നു. നാളെ അവര്‍ മുസ്ലിംവിരുദ്ധ രാജ്യമായി മാറും. രണ്ടുവഴികളാണ് നിങ്ങള്‍ക്കു മുന്നില്‍. പൊരുതി മരിക്കുക, അല്ളെങ്കില്‍ പലായനം ചെയ്യുക’ -തീവ്രവാസംഘത്തിലേക്ക് ആളെ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട വിഡിയോ തുടങ്ങുന്നതിങ്ങനെയാണ്.
  സൊമാലിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന സായുധസംഘമാണ് അശ്ശബാബ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.