Posted On
date_range Updated On
date_range റോബര്‍ട്ട് മുഗാബെ @92; ആശംസയുമായി ജനങ്ങള്‍
ഹരാരെ: സിംബാബ്വെ പ്രസിഡന്റ് റോബര്‍ട് മുഗാബെക്ക് 92 വയസ്സ് തികഞ്ഞു. പിറന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച രാജ്യത്ത് പൊതുഅവധി നല്കി. ഏഴ് ആനകളെ കൊന്നാണ് വിരുന്നൊരുക്കിയത്. 91 കിലോ ഭാരമുള്ള ഏഴ് ഭീമന് കേക്കുകളും ആഘോഷത്തിന് പൊലിമ പകരാനുണ്ടായിരുന്നു. 1980 മുതല്‍ അധികാരം തുടരുകയാണ് മുഗാബെ. പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടിയിട്ടും അദ്ദേഹം രാജിവെക്കാന്‍ സന്നദ്ധനായില്ല. മുഗാബെക്ക് അഭിവാദ്യമര്‍പ്പിച്ച് സണ്‍ഡെ മെയില്‍ 16 പേജുള്ള സപ്ളിമെന്റിറക്കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. 100 വയസ്സ് തികയുംവരെ അധികാരത്തിലിരിക്കണമെന്നാണ് മോഹമെന്ന് മുഗാബെ ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു. 1924 ഫെബ്രുവരി 21നാണ് മുഗാബെ ജനിച്ചത്. ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മുഗാബെക്ക് പിറന്നാളാശംസ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.