ജേക്കബ് സുമക്കെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം

ജൊഹാനസ്ബര്‍ഗ്: പണംതിരിമറിക്കേസില്‍ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമയെ ഇംപീച്ച്ചെയ്യുന്നതിന് പ്രതിപക്ഷമായ  ഡെമോക്രാറ്റിക് അലയന്‍സ്  കൊണ്ടുവന്ന  പ്രമേയം വോട്ടെടുപ്പിന്.
പൊതുഫണ്ടുപയോഗിച്ച് സ്വകാര്യ വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്ന കോടതിയുത്തരവിന്‍െറ പശ്ചാത്തലത്തില്‍ സുമക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ളെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം, പ്രമേയം മറികടക്കാന്‍ കഴിയുമെന്നാണ് ഭരണകക്ഷിയായ  ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. പ്രതിപക്ഷത്തിന്‍െറ പ്രചാരണ തന്ത്രമാണ്  പ്രമേയമെന്നും പാര്‍ട്ടി പറഞ്ഞു.
2009 ല്‍ പ്രസിഡന്‍റായി അധികാരമേറ്റതു മുതല്‍ സുമക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.