റബാത്ത്: പ്രശസ്ത സ്ത്രീപക്ഷവാദ എഴുത്തുകാരിയും ഇസ്ലാമിക പണ്ഡിതയുമായ ഫാത്തിമ മെര്‍നീസി (75) അന്തരിച്ചു. 1940ല്‍ മൊറോകോയിലെ ഫെസിലാണ് മെര്‍നീസി ജനിച്ചത്. പരമ്പരാഗത ഇസ്ലാമിനേയും സ്ത്രീപക്ഷവാദത്തേയും ഒന്നിപ്പിക്കുന്ന സാഹിത്യ സംഭാവനകളിലൂടെയാണ് അവര്‍ പ്രശസ്തയായത്. ബിയോണ്ട് ദി വെയ്ല്‍, ദി വെയ്ൽ ആന്റ് ദ മെയ്ൽ എലൈറ്റ്, ഇസ്ലാം ആന്‍റ് ഡമോക്രസി, തുടങ്ങിയ പ്രശസ്ത കൃതികളുടെ രചയിതാവാണ്. ഇസ്ലാമിക വ്യാഖ്യാനങ്ങളിലൂടെതന്നെ അവര്‍ ഇസ്ലാമിക സ്ത്രീപക്ഷവാദത്തെ തന്‍െറ രചനകളില്‍ കണ്ടത്തെി. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച് ഭാഷകളിലായിരുന്നു കൃതികള്‍.
പാരീസിലെ സോര്‍ബണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പോളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം , 1974ല്‍ കെന്‍റുക്ക് ബ്രാന്‍ഡിസ് സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ ഡോക്ടറേറ്റ് എന്നിവ മെര്‍നീസി കരസ്ഥമാക്കിയിട്ടുണ്ട്.
മെര്‍നീസിയുടെ ദി വെയ്ൽ ആന്റ് ദ മെയ്ൽ എലൈറ്റ് എന്ന പുസ്തകം ' ഇസ്ലാമും സ്ത്രീകളും' എന്ന പേരില്‍ കെ.എം വേണുഗോപാല്‍ വിവര്‍ത്തനം ചെയ്യുകയും ഒലീവ് ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബിയോണ്ട് ദി വെയില്‍ എന്ന കൃതി 'മുഖപടത്തിനപ്പുറത്തെ നേരുകള്‍' എന്ന പേരിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മെര്‍നീസിയുടെ പല പുസ്തകങ്ങളും പുസ്തകങ്ങള്‍ മലയാളത്തിലേക്കടക്കം വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ദി വെയില്‍ ആന്റ് ദി മേല്‍ എലൈറ്റ് എന്ന പുസ്തകം ‘ ഇസ് ലാമും സ്ത്രീകളും’ എന്ന പേരില്‍ കെ.എം വേണുഗോപാല്‍ വിവര്‍ത്തനം ചെയ്യുകയും ഒലീവ് ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബിയോണ്ട് ദി വെയില്‍ എന്ന കൃതി മുഖപടത്തിനപ്പുറത്തെ നേരുകള്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. - See more at: http://www.doolnews.com/fatema-mernissi-passed-away-158.html#sthash.sK8RUP5j.dpuf
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.