നൈറോബി: ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടിക്ക് കെനിയയിലെ നൈറോബിയിൽ തുടക്കമായി. വെള്ളിയാഴ്ച സമാപിക്കുന്ന ഉച്ചകോടിയിൽ 20 രാഷ്ട്രങ്ങളിൽനിന്നുള്ള 18500 പ്രതിനിധികൾ പങ്കെടുക്കും. കെനിയൻ സർക്കാറും ആഫ്രിക്കൻ യൂനിയനും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യു.എസ് കാലാവസ്ഥ പ്രതിനിധി ജോൺ കെറി, യു.എൻ കാലാവസ്ഥ ഉച്ചകോടി (കോപ്28) ഡയറക്ടർ ജനറൽ മജീദ് അൽ സുവൈദി, കോപ്28 പ്രസിഡന്റ് സുൽത്താൻ അൽ ജാബിർ തുടങ്ങിയ ഉന്നതർ സംബന്ധിക്കുന്നുണ്ട്. ബുറുണ്ടി, കൊമൊറോസ്, ഘാന, മഡഗാസ്കർ, മലാവി, സിയറാ ലിയോൺ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാർ തിങ്കളാഴ്ചയെത്തി.
താൻസനിയയിൽ നടക്കുന്ന ആഫ്രിക്ക ഭക്ഷ്യസംവിധാന ഉച്ചകോടി, ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടി എന്നിവയുടെ പശ്ചാത്തലത്തിൽ ഏതൊക്കെ രാഷ്ട്രത്തലവന്മാർ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നതു സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്.
കാലാവസ്ഥ വ്യതിയാനത്തിനും കാർബൺ പുറന്തള്ളലിനും കാരണമാകുന്ന പ്രവൃത്തികൾ കൂടുതലും സമ്പന്ന രാഷ്ട്രങ്ങളിലാണെന്നും അവർ ഉത്തരവാദിത്തം കാണിക്കണമെന്നും കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.