അഫ്ഗാനിലെ ഏക ആഡംബര ഹോട്ടൽ താലിബാൻ പിടിച്ചെടുത്തു

കാബൂൾ: അഫ്ഗാനിസ്താനിലെ ഏക ആഡംബര ഹോട്ടൽ താലിബാൻ ഭരണകൂടം പിടിച്ചെടുത്തു. അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് സെറീന ഹോട്ടൽ അറിയിച്ചു.

താലിബാൻ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടൽ സ്റ്റേറ്റ് ഓൺഡ് കോർപറേഷനാണ് ഹോട്ടൽ ഏറ്റെടുത്തത്. ഹോട്ടൽ കൈമാറിയത് സംബന്ധിച്ച് താലിബാൻ അധികൃതരും ​സെറീന ഹോട്ടൽ മാനേജ്മെന്റും പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് 2008ലും 2014ലും ഈ ഹോട്ടലിന് നേരെ താലിബാൻ ആക്രമണം നടത്തിയിട്ടുണ്ട്. ആദ്യത്തെ ആക്രമണത്തിൽ യു.എസ് പൗരൻ തോർ ഡേവിഡ് ഹെസ്‍ല അടക്കം എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Afghanistan’s only luxury hotel, Serena, closes as Taliban take over operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.