താലിബാൻ ആക്രമണത്തിനിടെ സമാധാനാഹ്വാനവുമായി അഫ്ഗാനിലെ ഫുട്ബാൾ ആരാധകർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ താലിബാൻ ആക്രമണം തുടരുന്നതിനിടയിലും രാജ്യത്ത് സമാധാന ആഹ്വാനവുമായി ഫുട്ബാൾ ആരാധകർ. അഫ്ഗാൻ പ്രീമിയർ ലീഗിന്‍റെ (എ.പി.എൽ) അവസാന മത്സരം കാണാനെത്തിയവരാണ് ജനങ്ങൾക്കിടയിൽ ഐക്യ സന്ദേശം എത്തിക്കാൻ സമയം മാറ്റിവെച്ചത്.

ഫുട്ബാൾ ഫെഡറേഷൻ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ആരാധകർ തകർന്ന രാജ്യത്ത് സമാധാനവും പൗരന്മാർക്കിടയിൽ സാഹോദര്യവും കൈവരാൻ ആഹ്വാനം ചെയ്തു.

'നാമെല്ലാവരും ഒത്തുചേർന്ന് സമാധാനത്തിനായി പരിശ്രമിക്കണമെന്നാണ്' തന്‍റെ സന്ദേശമെന്ന് പരിപാടിയിൽ പങ്കെടുത്ത മുഹമ്മദ് ഹാറൂൺ പറഞ്ഞു.

'ആളുകളെ ഒരുമിച്ച് കാണുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. രാജ്യത്ത് സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' പരിപാടിക്കെത്തിയ ഷക്കൂർ അഭിപ്രായപ്പെട്ടു.

സ്റ്റേഡിയത്തിന്‍റെ ഗാലറികളിൽ സ്ത്രീകളുടെ വൻ പങ്കാളിത്തം ശ്രദ്ധേയമായി. താലിബാൻ ഭരണത്തിൽ വളരെയധികം ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിച്ച വിഭാഗമാണ് അഫ്ഗാനിലെ സ്ത്രീകൾ.

'ഒരു രാഷ്ട്രം, ഒരു ശബ്ദം' എന്ന ഫുട്ബാൾ ലീഗിലെ മുദ്രാവാക്യം മത്സരത്തിലുടനീളം സ്ത്രീകൾ ഉറക്കെ മുഴുക്കുകയും ചെയ്തു.

Tags:    
News Summary - Afghanistan Football fans call for peace amid Taliban offensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.