അഫ്​ഗാനിൽ വെള്ളപ്പൊക്കം; 70 മരണം

കാബൂൾ: വടക്കുകിഴക്കൻ അഫ്​ഗാനിസ്​താനിൽ വെള്ളപ്പൊക്കത്തിൽ 70ലേറെ മരണം. നിരവധി പേർക്ക്​ പരിക്കേറ്റു. വീടുകൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്​.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും തടസ്സം ​നേരിടുന്നുണ്ട്​. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന്​ വടക്കൻ അഫ്​ഗാനിലെ പർവാൻ പ്രവിശ്യ വക്​താവ്​ വാഹിദ ഷഹ്​കർ പറഞ്ഞു.

പർവാനിൽ മാത്രം 66 പേർ മരിക്കുകയും 90 ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന്​ പ്രൊവിൻഷ്യൽ ആശുപത്രി മേധാവി അബ്​ദുൽ ഖാസിം സാൻഗിൻ പറഞ്ഞു. വ

ടക്കൻ പ്രവിശ്യകളായ കാപിസ, പാൻജ്​ഷിർ, കിഴക്കൻ പ്രവിശ്യയായ പക്​തിയ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം ദുരിതം വിതച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.