ഏഥൻസ്: അപൂർവമായ വെളുത്ത കടുവക്കുട്ടിയെ ഗ്രീക്ക് തെരുവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏഥൻസിന് പുറത്തുള്ള അറ്റിക്ക സുവോളജിക്കൽ പാർക്ക് പരിസരത്ത് മാലിന്യക്കൂമ്പാരത്തിനടിയിൽ കണ്ടെത്തിയ നാല് മാസം പ്രായമുള്ള പെൺകടുവയുടെ അരക്ക് താഴേക്ക് തളർന്നിട്ടുണ്ട്.
'ഇത് എവിടെ നിന്നാണ് വന്നതെന്നോ എങ്ങനെ ഇവിടെയെത്തിയെന്നോ ആർക്കും അറിയില്ല. ഇപ്പോഴത്തെ അവസ്ഥ മോശമാണെന്നും' പാർക്ക് സ്ഥാപകൻ ജീൻ ജാക്വസ് ലെസ്യുർ പ്രോട്ടോ തീമ ദിനപത്രത്തോട് പറഞ്ഞു. 290 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 2000ലധികം മൃഗങ്ങൾ ഇവിടെയുണ്ടെന്ന് പാർക്ക് അധികൃതർ പറയുന്നു.
വെളുത്ത കടുവകൾ 'ജനിതക അസ്വാഭാവികത' മൂലമാണുണ്ടാകുന്നതെന്ന് കൺസർവേഷൻ ഗ്രൂപ്പ് വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പറയുന്നു. ഇൻബ്രീഡിങ്ങിന്‍റെ(ആവർത്തിച്ച് ഇണചേർക്കൽ) ഫലമായി ജനനസമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവ നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.