ക്വറ്റ: തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ പാക് അർധ സൈനിക സേനയുടെ സുരക്ഷാ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ പത്തു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.
വാഹനം പൊട്ടിത്തെറിക്കുന്നതിനുമുമ്പ് കാറിനുള്ളിലുണ്ടായിരുന്ന നാല് അക്രമികൾ പുറത്തേക്ക് ഇറങ്ങി സൈന്യവുമായി കടുത്ത വെടിവെപ്പു നടത്തിയതായി പൊലീസ് പറഞ്ഞു.
സ്ഫോടനത്തിന്റെ ശബ്ദം അതി ശക്തമായിരുന്നുവെന്നും കിലോമീറ്ററുകളോളം അകലെ എത്തിയെന്നും മേഖലയിലെ താമസക്കാർ പറഞ്ഞു. സംഭവ സ്ഥലത്തേക്ക് ആംബുലൻസുകൾ കുതിച്ചെത്തി. പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എങ്കിലും ക്വറ്റ പ്രവിശ്യാ തലസ്ഥാനമായ ബലൂചിസ്ഥാനിൽ, കലാപബാധിത പ്രദേശങ്ങളിലെ സാധാരണക്കാരെയും സുരക്ഷാ സേനയെയും പലപ്പോഴും ലക്ഷ്യമിടുന്ന വിഘടനവാദ ഗ്രൂപ്പുകൾക്കുനേരെ സംശയം ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.