ഇതൊക്കെ എന്ത്! 32 ത​വ​ണ എവറസ്റ്റ് കീഴടക്കി നേപ്പാൾ സ്വദേശി; തകർത്തത് സ്വന്തം റെക്കോഡ്

കാ​ഠ്മ​ണ്ഡു: ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യെ​ന്ന സ്വ​ന്തം ലോ​ക റെ​ക്കോ​ഡ് ത​ക​ർ​ത്ത് നേ​പ്പാ​ളി​ലെ പ​ർ​വ​താ​രോ​ഹ​ക​ൻ കാ​മി റീ​ത്ത ഷെ​ർ​പ്പ. 32ാമ​ത്തെ ത​വ​ണ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി ക​യ​റി​യാ​ണ് അ​ദ്ദേ​ഹം പു​തി​യ ച​രി​ത്രം കു​റി​ച്ച​ത്. 56കാ​ര​നാ​യ കാ​മി ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.12ന് ​കൊ​ടു​മു​ടി​യു​ടെ 8,849 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി​യെ​ന്ന് വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് അ​റി​യി​ച്ചു.

14 പീ​ക്സ് എ​ക്സ്​​പെ​ഡി​ഷ​നി​ലെ പ​ർ​വ​താ​രോ​ഹ​ക സം​ഘ​ത്തെ ന​യി​ച്ചാ​ണ് കാ​മി എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യു​ടെ മു​ക​ളി​ലെ​ത്തി​യ​ത്. കാ​മി വി​ജ​യ​ക​ര​മാ​യി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്റെ ഫീ​ൽ​ഡ് ഓ​ഫി​സ് സ്ഥി​രീ​ക​രി​ച്ച​താ​യി കാ​ഠ്മ​ണ്ഡു പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

1970 ജ​നു​വ​രി​യി​ൽ കോ​ശി പ്ര​വി​ശ്യ​യി​ലെ സോ​ലു​ഖും​ബു ജി​ല്ല​യി​ലു​ള്ള ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച കാ​മി, 1994ലാ​ണ് ആ​ദ്യ​മാ​യി എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ അ​ദ്ദേ​ഹം 31ാമ​ത്തെ ത​വ​ണ എ​വ​റ​സ്റ്റ് ക​യ​റ്റം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

അ​തി​നി​ടെ, എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ​ത്തെ നേ​പ്പാ​ളി വ​നി​ത​യും ‘പ​ർ​വ​ത രാ​ജ്ഞി’ എ​ന്ന​റി​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ല​ക്പ ഷെ​ർ​പ്പ, ഞാ​യ​റാ​ഴ്ച 11ാമ​ത്തെ ത​വ​ണ വി​ജ​യ​ക​ര​മാ​യ പ​ർ​വ​താ​രോ​ഹ​ണം പൂ​ർ​ത്തി​യാ​ക്കി സ്വ​ന്തം ലോ​ക റെ​ക്കോ​ഡ് ത​ക​ർ​ത്തു.

News Summary - Nepali mountaineer Kami Rita Sherpa summits Everest for record 32nd time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.