കെന്റകി: അമ്മയറിയാതെ അമ്മയുടെ ഫോണിൽ നിന്ന് തന്നെ 3.5 ലക്ഷം രൂപയ്ക്ക് ലോലിപോപ്പിന് ഓർഡർ നൽകി ഒരു എട്ടു വയസ്സുകാരൻ. മുറ്റത്തെത്തിയത് എഴുപതിനായിരം ലോലിപോപ്പുകൾ. അമേരിക്കയിൽ നിന്നുള്ള ലിയാം ആണ് അമ്മയ്ക്ക് എട്ടിൻറെ പണി നൽകിയത്. എഫ്.എ.സി.ഡി എന്ന രോഗബാധിതനായ കുട്ടി തൻറെ സുഹൃത്തുക്കൾക്ക് നൽകാനാണ് ഇത്രയുമധികം മിട്ടായികൾ വാങ്ങിയതെന്നാണ് വിവരം.
ലിയാം അമ്മയുടെ ഫോണിൽ പതിവായി കളിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. വീട്ടു മുറ്റത്ത് നിറയെ ലോലിപോപ്പ് പെട്ടികൾ കണ്ട കുട്ടിയുടെ മാതാവ് അപ്പോൾ തന്നെ അബദ്ധത്തിൽ ഓർഡർ ചെയ്തതാണെന്ന് ആമസോണിനെ അറിയിക്കുകയും ചെയ്തു. ഓർഡർ സ്വീകരിക്കാതെ തിരികെ നൽകിയാൽ മതിയെന്ന് അവർ പരിഹാരവും പറഞ്ഞു. എന്നാൽ പിന്നീട് കുട്ടിയുടെ മാതാവ് തീരുമാനം പിൻവലിക്കുകയും അവയിൽ കുറച്ച് ബോക്സുകൾ പ്രദേശത്തെ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്തു. ഇവരുടെംി പ്രവൃത്തിയെ ആമസോൺ അഭിനന്ദിക്കാനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.