ലേലത്തിനെത്തുന്നു; 76 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്‍റെ ഫോസിൽ

ന്യൂയോർക്ക്: 76 ദശലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന മാംസഭുക്കായ ദിനോസറുകളെ കാണണമെന്നുണ്ടോ? ന്യൂയോർക്കിലെ സോത്ബി മ്യൂസിയത്തിലുണ്ട്. ഫോസിൽ രൂപത്തിലാണെന്ന് മാത്രം. പക്ഷെ ഇത്തവണ ഫോസിൽ സ്വകാര്യ വ്യക്തികൾക്ക് ലേലത്തിനാണ് വെച്ചിരിക്കുന്നത്.

ജൂലൈ 21ന് തുടങ്ങുന്ന പ്രദർശനത്തിന് ശേഷം 28നാണ് ലേലം. ടൈറനോസോറസ് റെക്സ് ജെനുസിൽ പെടുന്ന ഭീമൻ ഗോർഗസോറസിനെയാണ് വെച്ചിരിക്കുന്നത്. ഇവ ആ കാലഘട്ടത്തെ മാംസഭുക്കുകളായ ദിനോസറുകളിൽ ഏറ്റവും അപകടകാരിയായിരുന്നു. ഇന്നത്തെ അമേരിക്ക, കാനഡ പ്രദേശങ്ങളിലാണ് ഗോർഗസോറസിനെ കണ്ടിരുന്നത്. 10 അടി പൊക്കവും 22 അടി നീളവുമുള്ള ഗോർഗസോറസിനെ മൊണ്ടാന, ഹാവ്രെയിലെ ജൂഡിത്ത് നദി പ്രദേശത്ത് നിന്നാണ് കണ്ടെത്തിയത്.

ഇവയുടെ തന്നെ ഒന്നിൽ കൂടുതൽ ഫോസിലുകൾ സോത്ബി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരെണ്ണത്തിനെ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് ലേലത്തിന് നൽകുന്നുള്ളുവെന്ന് മ്യൂസിയം വ്യക്തമാക്കി. 

News Summary - 76 Million-Year-Old Gorgosaurus Skeleton To Be Auctioned In New York On July 28'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.