യു.എസിലെ ഇന്ത്യൻ അനധികൃത കുടിയേറ്റക്കാർ 7,25,000

വാഷിങ്ടൺ: മെക്സികോയും എൽസാൽവഡോറും കഴിഞ്ഞാൽ അമേരിക്കയിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റക്കാർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട്- 725,000 പേർ. ഏറെ പേരും കാൽനടയായി അതിർത്തി കടന്നാണ് എത്തുന്നതെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു.

2022 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയിൽ 96,917 പേർ പിടിയിലാകുകയോ പുറത്താക്കപ്പെടുകയോ അതിർത്തിയിൽ മടക്കി അയക്കുകയോ ചെയ്തിട്ടുണ്ട്. 2021ൽ 30,662ഉം 2022ൽ 63,927ഉം ആയിരുന്നതാണ് വീണ്ടും വർധിച്ചത്. 41,770 പേർ തെക്കൻ അതിർത്തി വഴി എത്തിയപ്പോൾ 30,010 പേർ കാനഡ കടന്നാണ് യു.എസിലെത്താൻ ശ്രമിച്ചത്. 2021ൽ 1.05 കോടി പേർ മൊത്തം അനധികൃത കുടിയേറ്റക്കാരായി യു.എസി​ലുണ്ടെന്നാണ് കണക്ക്. മെക്സികോ വംശജരായ അനധികൃത കുടിയേറ്റക്കാർ 41 ലക്ഷവും എൽസാൽവഡോറിൽനിന്ന് എട്ടു ലക്ഷവുമാണ്.

Tags:    
News Summary - 725,000 Indian illegal immigrants in the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.