ടോകിയോ: ജപ്പാന്‍റെ വടക്കു കിഴക്കൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനം. മിയാഗി പ്രവിശ്യയിൽ 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി. തൊട്ടുപിറകെ സൂനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇതോടെ പ്രദേശത്തെ ആണവ നിലയങ്ങളിൽ സുരക്ഷ കർശനമാക്കി. ഷിൻകെൻസൻ ബുള്ളറ്റ് ട്രെയിനുകൾ ഉൾപെടെ പ്രാദേശിക റെയിൽവേ സേവനങ്ങൾ താൽക്കാലികമായി നിർത്തി.
ഫുകുഷിമ ആണവ നിലയം തകർത്ത് റിക്ടർ സ്കെയിലിൽ ഒമ്പത് രേഖപ്പെടുത്തിയ വൻഭൂകമ്പത്തിന് 10 വയസ്സ് പൂർത്തിയായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.