ഇന്ത്യയിലേക്ക്​ 700 ഓക്​സിജൻ കോൺസെൻട്രേറ്ററുകളെത്തിച്ച്​ അയർലാൻഡ്​

ന്യൂഡൽഹി: കോവിഡ്​ രണ്ടാംതരംഗത്തിൽ രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുന്ന ഇന്ത്യക്കുള്ള വിദേശ സഹായം തുടരുന്നു. അമേരിക്കയിൽ നിന്നെത്തിയ അടിയന്തര സഹായം വെള്ളിയാഴ്​ച രാവിലെ ഇന്ത്യ ഏറ്റുവാങ്ങി. 400 ഓക്​സിജൻ സിലിണ്ടറുകൾ, പത്ത്​ ലക്ഷത്തിനടുത്ത്​ കോവിഡ്​ റാപ്പിഡ്​ ടെസ്​റ്റ്​ കിറ്റുകൾ, ആശുപ്രതി ഉപകരണണങ്ങൾ, സൂപ്പർ ഗാലക്​സി മിലിട്ടറി ട്രാൻസ്​പോർട്ടർ എന്നിയടക്കമുള്ളവ സഹായമാണ്​ രാവിലെ ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിലെത്തിയത്​.

ഇന്ത്യയിലേക്ക്​ സഹായമെത്തിക്കുന്നതി​െൻറ ചിത്രങ്ങൾ അമേരിക്കൻ എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ''ഇന്ത്യയിലേക്കുള്ള അമേരിക്കയിലേക്കുള്ള അടിയന്തര സഹായത്തി​െൻറ ആദ്യ ഘടു ഇന്നെത്തി. 70 വർഷമായുള്ള ബന്ധത്തി​െൻറ പുറത്ത്​ അമേരിക്ക ഇന്ത്യയോടൊപ്പം നിൽക്കുന്നു. കോവിഡിനെതിരെ നമുക്കൊരുമിച്ച്​ പടപൊരുതാം'' -ഇന്ത്യയിലെ യു.എസ്​ എം.ബ.സി ട്വീറ്റ്​ ചെയ്​തു.'യു.എസ്​ ഇന്ത്യ ദോസ്​തി' എന്ന ടാഗും എംബസി പങ്കുവെച്ചിട്ടുണ്ട്​.

യൂറോപ്യൻ രാജ്യമായ അയർലാൻഡിൽ നിന്നുള്ള സഹായങ്ങളും ഇന്ന്​ ഇന്ത്യയിലെത്തി. 700 യൂണിറ്റ്​ ഓക്​സിജൻ നിർമാണ യന്ത്രവും 365 വെൻറിലേറ്ററുകളും അടങ്ങുന്നതാണ്​ അയർലാൻഡിൽ നിന്നുള്ള സഹായം. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തങ്ങളുടെ സുഹൃത്തും പങ്കാളിയുമായ അയർലാൻഡിന്​ നന്ദിയറിക്കുന്നതായി ഇന്ത്യന്​ വിദേശ കാര്യ വക്താവ്​ അരിന്ദം ബാഗ്​ചി ട്വീറ്റ്​ ചെയ്​തു.


Tags:    
News Summary - 700 Oxygen Concentrators Arrive In India From Ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.