പാക് സ്കൂളിൽ വെടിവെപ്പ്, ഏഴ് അധ്യാപകർ കൊല്ലപ്പെട്ടു

ഇസ്‌ലാമബാദ്: വടക്ക് പടിഞ്ഞാറൻ പാകിസ്താനിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ഏഴ് അധ്യാപകർ കൊല്ലപ്പെട്ടു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന കുർറം ഗോത്ര ജില്ലയിലെ പരചിനാർ മേഖലയിലാണ് സംഭവം.

നേരത്തെ ഇവിടെ മറ്റൊരു അധ്യാപകൻ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് പുതിയ സംഭവമെന്നാണ് പൊലീസ് കരുതുന്നത്.

കൂടുതൽ വിവരങ്ങൾ തേടുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 7 Teachers Killed In Shooting At School In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.