യു.എസ് സ്‌കൂൾ വെടിവയ്പിൽ ആറ്​ മരണം; കൊലയാളി എത്തിയത്​ കൃത്യമായ ഭൂപടവും ആസൂത്രണവുമായി

വാഷിംഗ്ടൺ: യു.എസിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ മൂന്ന്​ കുട്ടികൾ അടക്കം ആറുപേർ കൊല്ലപ്പെട്ടു. നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ എലിമെന്ററി സ്‌കൂളിൽ തിങ്കളാഴ്‌ചയാണ്​ കൃത്യമായി ആസൂത്രണം ചെയ്‌ത ആക്രമണത്തിൽ മൂന്ന് കൊച്ചുകുട്ടികളെയും മൂന്ന് ജീവനക്കാരെയും കൊലപ്പെടുത്തിയത്​. ആയുധധാരിയായ മുൻ വിദ്യാർഥി പൊലീസ് വെടിയേറ്റ് മരിച്ചു.

ഓഡ്രി ഹെയ്ൽ (28) ആണ്​ പ്രതിയെന്ന്​ പൊലീസ്​ അറിയിച്ചു. ഇവർ ട്രാൻസ്​ജെൻഡർ ആണ്​. സ്കൂളിന്‍റെ ഭൂപടവും വഴികളും ഒക്കെ രേഖപ്പെടുത്തുന്ന ചിത്രങ്ങളും ആയാണ്​ ആക്രമി എത്തിയത്​. ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണത്തിന്​ പദ്ധതിയിട്ടാണ്​ ഓഡ്രി ഹെയ്ൽ എത്തിയതെന്ന്​ എൻ‌.ബി‌.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊല്ലപ്പെട്ട ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് കുട്ടികളിൽ ഒരാൾക്ക് എട്ട് വയസ്സും രണ്ട് പേർക്ക് ഒമ്പത് വയസ്സുമുണ്ടെന്നും കൊല്ലപ്പെട്ട മുതിർന്നവർ 60 നും 61 നും ഇടയിൽ പ്രായമുള്ളവരാണെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - 6 Killed In US School Shooting, Killer Had Maps And Manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.