ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് ആറ് യുദ്ധവിമാനങ്ങളും രണ്ട് നിരീക്ഷണ വിമാനങ്ങളും നഷ്ടമായെന്ന്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് ആറ് യുദ്ധവിമാനങ്ങളും നാല് നിരീക്ഷണ വിമാനങ്ങളും നഷ്ടമായെന്ന് റിപ്പോർട്ട്. സി-130 ട്രാൻസ്​പോർട്ട് വിമാനവും ഇന്ത്യ നടത്തിയ ആക്രമണത്തിൽ തകർന്നുവെന്നാണ് വാർത്തകൾ. 30 മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആ​ക്രമണം.

സുധർശൻ മിസൈലുകൾ ഉൾപ്പടെ ഉപയോഗിച്ച നടത്തിയ ആക്രമണത്തിലാണ് വിമാനങ്ങൾ തകർന്നതെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താന്റെ നിരീക്ഷണവിമാനവും തകർന്നവയിൽ ഉൾപ്പെടുന്നു. സുദർശൻ മിസൈൽ ഉപയോഗിച്ചാണ് നിരീക്ഷണ വിമാനം തകർത്തതെന്നാണ് റിപ്പോർട്ട്. പാകിസ്താന്റെ കൈവശമുള്ള സ്വീഡിഷ് നിർമിതമായ വിമാനം ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് തകർത്തത്. ആദ്യഘട്ടത്തിൽ ബ്രഹ്മോസ് പോലുള്ള മിസൈൽ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി അറിയിച്ചിരുന്നു. താ​ൽ​ക്കാ​ലി​ക ന​ഷ്ട​ങ്ങ​ൾ പ്ര​ഫ​ഷ​ന​ലാ​യ സൈ​ന്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് സൈനിക മേധാവി അ​നി​ൽ ചൗ​ഹാ​ൻ പ​റ​ഞ്ഞിരുന്നു. ആ​ത്യ​ന്തി​ക ഫ​ലം അ​ത്ത​രം തി​രി​ച്ച​ടി​ക​ളേ​ക്കാ​ൾ പ്ര​ധാ​ന​മാ​ണെ​ന്നും പു​ണെ​യി​ലെ സാ​വി​ത്രി​ഭാ​യ് ഫൂ​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ‘ഭാ​വി യു​ദ്ധ​ങ്ങ​ളും യു​ദ്ധ​ത​ന്ത്ര​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ സാ​യു​ധ സേ​ന​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ജ​യി​ക്കു​ന്ന ടീ​മി​ന് എ​ത്ര വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി എ​ന്ന​ത് ഒ​രു വി​ഷ​യ​മ​ല്ലെ​ന്നാ​ണ് താ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഇ​ന്ത്യ​ക്ക് ചി​ല യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - 6 fighter jets, 2 surveillance planes: Pakistan's air fleet shredded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.