പോര്‍ട്ട് സുഡാന്‍: സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 46 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ സൈന്യത്തിന്റെ വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വിമാന താവളത്തിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അന്റോനോവ് വിമാനം തകര്‍ന്നുവീണത്. ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നാണിത്. പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മരിച്ചവരിൽ മുതിർന്ന കമാൻഡറായ മേജർ ജനറൽ ബഹർ അഹമ്മദ് ഉൾപ്പെടുന്നു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം വലിയ സ്ഫോടന ശബ്ദം കേട്ടതായും കനത്ത പുക കണ്ടതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും താമസക്കാർ പറഞ്ഞു. അപകടത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.